Tuesday, October 2, 2012

പടിയടച്ചത്

നിന്റെ വാക്കുകള്‍ക്ക് 
ശബ്ദമില്ലാതെയായതും ,
നീ നടന്ന വഴികളില്‍ 
കാല്‍പ്പാടുകള്‍ മറഞ്ഞതും 
നിന്നെക്കുറിച്ചോര്‍ക്കാന്‍ 
എനിക്കു നേരമില്ലാതെ-
യായപ്പോഴാണ്‌

സ്വപ്നങ്ങളില്‍ 
ചോദ്യ ചിഹ്നങ്ങളാല്‍ 
ഇനിയും 
കൂടു വയ്ക്കുന്നതെന്തിന്‌?

2 comments:

  1. സ്വപ്നങ്ങളില്‍
    ചോദ്യ ചിഹ്നങ്ങളാല്‍
    ഇനിയും
    കൂടു വയ്ക്കുന്നതെന്തിന്‌?

    ReplyDelete
    Replies
    1. ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാത്തവയാണ്‌;
      ചില സ്വപ്നങ്ങളും ...!!!

      Delete